¡Sorpréndeme!

A 50-storey building in Sharjah, which includes Malayalees, was set on fire | Oneindia Malayalam

2020-05-06 6 Dailymotion

മലയാളികളടക്കം നിരവധി വിദേശികള്‍ താമസിക്കുന്ന ഷാര്‍ജയിലെ അല്‍ നഹ്ദ മേഖലയിലെ 50 നില കെട്ടിടത്തിന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രിയോടെ പത്താമത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പുക കാരണം ഉണ്ടായ ശ്വാസതടസത്തെ തുടര്‍ന്ന് അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ള ഏഴ് പേര്‍ക്ക് വേണ്ട ശുശ്രൂഷകള്‍ അവിടെ നിന്ന് തന്നെ ലഭ്യമാക്കി. കൃത്യസമയത്ത് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഫോഴ്സിന്റെ ഇടപെടലിനെ തുടര്‍ന്ന് വലിയ ദുരന്തമാണ് ഒഴിവായത്. അതേസമയം, തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.